നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, മാർച്ച് 15, ശനിയാഴ്‌ച

ഹാപ്പി ബര്‍ത്ത് ഡേ ഇന്റര്‍നെറ്റ്.............

ഇന്റര്‍നെറ്റില്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ആര്‍ക്കും ചിന്തിക്കാനാവില്ല. 25ാം വയസ്സിന്റെ പിറന്നാള്‍ നിറവിലാണ് വിജ്ഞാനവിനിമയത്തിന്റെ രീതിശാസ്ത്രം തന്നെ മാറ്റി മറിച്ച ചിലന്തിവല.
1989ല്‍ മാര്‍ച്ച് 12ന് പ്രമുഖ ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ സര്‍ ടിം ബെര്‍നേസ് ലീയാണ് ഇന്റര്‍നെറ്റ് എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്.
സ്വിസ്സ് ഫിസ്കിസ് ലാബോറട്ടറിയായ സെര്‍നില്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ ടിം ന്റെ തലയില്‍ കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച് വിവരങ്ങള്‍ കൈമാറുകയെന്ന ആശയം ഉദിച്ചത്. ഉടനെ തന്നെ തന്റെ മേലധികാരിയോട് ആശയം പങ്കുവെച്ചു ടിം. സുന്ദരവും അവ്യക്തവുമായ ആശയംഎന്നാണ് ബോസ് പ്രതികരിച്ചത്. നേരെ ചൊവ്വെ പറഞ്ഞാല്‍ നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ പറഞ്ഞ പോലെ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്ന്. എന്നാല്‍ ടിം തന്റെ പ്രൊജക്ടുമായി മുന്നോട്ടു പോയി. അന്ന് നിലവിലുണ്ടായിരുന്ന പ്രോഗ്രാമായ എന്‍ക്വയര്‍ന്റെ സഹായത്താല്‍  ഹെയ്‍പര്‍ടെക്സ്റ്റ് ഡോക്യുമെന്റുകളുടെ ഒരു വല നിര്‍മ്മിച്ചു ടിം. അത് കോടാനുകോടി ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ലോകം മുഴുവനുമുള്ള ഭൌതികശാസ്ത്രജ്ഞര്‍്ക്ക് വിവരങ്ങള്‍ കൈമാറാനായാണ് ഫിസിക്സ് ബിരുദധാരിയായ സര്‍ ടിം ഇന്റര്‍നെറ്റ് രൂപകല്‍പന ചെയ്തത്. എന്നാല്‍ ഇന്ന് ലോകത്തെ അഞ്ച് ബില്യന്‍ ജനങ്ങളില്‍ 2 ബില്യന്‍ പേരും ഇന്റര്‍നെറ്റിന്റെ വലക്കണ്ണികളിലിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു.
1991 ആഗസ്ത് 6മുതലാണ് ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. ലാളിത്യമാണ് വെബിന്റെ മുഖമുദ്ര. 1993 മുതല്‍ റോയല്‍റ്റി ഫ്രീയാക്കിയതോടെ വായിസ്, ഗോഫര്‍ തുടങ്ങിയ സംവിധാനങ്ങളെ ബഹുദൂരം പിന്നിലാക്കി വെബ് ജനഹൃദയങ്ങള്‍ പിടിച്ചെടുത്തു. 1993 അവസാനമാകുമ്പോഴേക്കും 500 വെബ്സര്‍വറുകള്‍ നിലവില്‍ വന്നു. 2 പതിറ്റാണ്ട് പിന്നിടുമ്പോള്‍ 630 മില്യന്‍ വെബ്‍സൈറ്റുകളാണിപ്പോള്‍ ലോകത്ത് വിജ്ഞാന വിസ്ഫോടനം നടത്തുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ 36 മില്യന്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 21 മില്യന്‍ വീടുകളില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാണ്.
ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെ ലോകത്ത് ഇന്നും സജീവമാണ് സര്‍ ടിം ലീ. ഏവര്‍ക്കും സൌജന്യ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ആശയത്തിന്റെ പ്രചാരണത്തിനായി 2009ല്‍ അദ്ദേഹം വേള്‍ഡ് വൈഡ് വെബ് ഫൌണ്ടേഷന്‍ സ്ഥാപിച്ചു. വിവിധ രാജ്യങ്ങള്‍ സ്വതന്ത്ര വെബ് എന്ന ആശയത്തിന്റെ കഴുത്ത് ഞെരിക്കുന്നതെങ്ങനെയെന്നതെന്ന് പഠനവിധേയമാക്കാന്‍ വേള്‍ഡ് വൈഡ് വെബ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍  2012ല്‍ വെബ്‍ഇന്റക്സ് സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ സംഘടിക്കാനും അനീതികള്‍ക്കെതിരെ പ്രതികരിക്കാനും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വന്‍പങ്കുവഹിക്കുന്നുവെന്നത് തീര്‍ച്ചയായും ആശാവഹമാണ്.
എന്നാല്‍ ചില സര്‍ക്കാറുകളെ ഇത് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് സെന്‍സര്‍ഷിപ്പിന്റെ കത്രികയും ചാരക്കണ്ണുകളും ജനാധിപത്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്നത്.
സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും മൌലികാവകാശങ്ങളാണ്. അവകാശങ്ങളുടെ സംരക്ഷണത്തിന് ധീരമായ ചുവടുവെയ്പുകളാണ് ആവശ്യം.
അമേരിക്കയുടെ ചാരവൃത്തിയുടെ വ്യാപ്തി ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടിയ എഡ്വേര്‍ഡ് സ്നോഡനെ പരസ്യമായി അനുകൂലിക്കാനും ടിം മടികാണിച്ചിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: