നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഫയര്‍ഫോക്സിലും, ക്രോമിലും മാല്‍വെയര്‍ ഭീഷണി..................


ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകള്‍ക്ക് വന്‍ മാല്‍വെയര്‍ ഭീഷണി. ഇത് സംബന്ധിച്ച് വിവിധ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വൈറസ് ആക്രമണമാണ് ഇതെന്നാണ് ആദ്യ സൂചന.
മോസില്ല ഫയര്‍ഫോക്‌സിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടി- ഇന്‍ ആണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകള്‍ നല്‍കുന്നത്. ഇന്ത്യയിലെ ഉപയോക്തക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഫയര്‍ഫോക്‌സും ,ക്രോമും.

ഇപ്പോള്‍ നിലവിലുള്ള ബ്രൗസര്‍ പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ റീ ഇന്‍സ്റ്റാള്‍ ചെയ്യാനോ സിഇആര്‍ടി- ഇന്‍ പറയുന്നു. ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യവും ഇവര്‍ ഉറപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ ഒരു പേജ് എടുത്താല്‍ ഹോം , എബൗട്ട് ബട്ടണുകള്‍ ഇന്‍പ്രോപ്പറായി കണ്ടാല്‍ നിങ്ങളുടെ ബ്രൗസറിനും ഈ മാല്‍വെയര്‍ ബാധിച്ചിരിക്കാം എന്നാണ് സുരക്ഷ ഏജന്‍സി പറയുന്നത്.നിലവില്‍ മാല്‍വെയര്‍ ആക്രമണം നേരിടുന്ന ബ്രൗസര്‍ പതിപ്പുകള്‍ Firefox versions prior to 27.0, Firefox extended support release (ESR) versions prior to 24.3, Thunderbird versions prior to 24.3, SeaMonkey versions prior to 2.24 and Google Chrome prior to version 32.0.1700.102

അഭിപ്രായങ്ങളൊന്നുമില്ല: