നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ജനുവരി 9, വ്യാഴാഴ്‌ച

സംസ്ഥാനത്ത്​ അരിവില കുതിക്കുന്നു

സംസ്ഥാനത്ത്​ അരിവില കുതിക്കുന്നു
ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത്​ അരിവില കുതിക്കുന്നു. ജയ അരിക്കാണ്​ വന്‍തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്​. ആന്ധ്രാപ്രദേശില്‍ നിന്നള്ള അരിയുടെ വരവ്​ കുറഞ്ഞതാണ്​ വിലയുയരാന്‍ കാരണം. തെക്കന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ജയ അരിയുടെ വില ഡിസംബര്‍ ആദ്യവാരം 31രൂപയായിരുന്നു. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ വില 35 കടന്നു.മൊത്ത വിപണിയില്‍ വില 33ലെത്തി. ആന്ധ്രപ്രദേശില്‍ നിന്നുമുള്ള വാഗണുകളുടെ വരവ്​ കുറഞ്ഞതാണ്​ വില ഒറ്റയടിക്ക്‌ കയറാന്‍ കാരണം. ശബരിമല സീസണായതോടെ അരി കൊണ്ടുവരുന്നതിനുള്ള വാഗണുകളുടെ എണ്ണത്തില്‍ റയില്‍വേ കുറവു വരുത്തി. സിമന്റ്​ കൊണ്ടുവരുന്നത്​ കൂടുതല്‍ ലാഭകരമായതിനാല്‍ അരി എത്തിക്കാനായി വാഗണുകള്‍ വിട്ടു നല്‍കാന്‍ റയില്‍വേ മടിക്കുന്നതായാണ്​ വ്യാപാരികളുടെ ആരോപണം. വാഗണുകളില്‍ അരിയെത്തിക്കാന്‍ ക്വിന്റലിന്​ 170 രൂപയോളമേ ചെലവു വരൂ. എന്നാല്‍ റോഡ്​ മാര്‍ഗം അരിയെത്തുമ്പോള്‍ ക്വിന്റലിന്​ ചിലവ്​ 330 എത്തും. ഈ അധിക ചെലവും വഹിക്കേണ്ടി വരുന്നത്​ ഉപഭോക്താക്കളാണ്​. ആന്ധ്രയില്‍ അടുത്ത സീസണ്‍ തുടങ്ങാന്‍ ഏപ്രില്‍ മാസമാകും. അതു കൊണ്ടു തന്നെ അരി വില അടുത്തെങ്ങും കുറയില്ലെന്നാണ്​ വ്യാപാരികള്‍ പറയുന്നത്​. ആന്ധ്രയിലെ മില്ലുടമകള്‍ അരിയുടെ വില അടുത്തിടെ വര്‍ദ്ധിപ്പിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്​. പാചകവാതക വിലവര്‍ദ്ധനവിനു പുറമേ അരിവിലയും കുതിക്കുന്നത്​ സാധാരണക്കാരെ ആശങ്കയിലാ‍ഴ്ത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: