നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

മഅദിനിയും കുറെ മനുഷ്യസ്നേഹികളും....................


പ്രിയ സ്നേഹിതരെ മനുഷ്യാവകാശ ലംഘനതിനു ഇരയായ ഒരു വ്യക്തിയെയും നമ്മുടെ ഭരണ്സംവിധാന്‍ങ്ങളെ കുറിചുള്ള എന്‍റെ ആവലാതികള്‍........... 
അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുന്നത് എന്നെ വളരെയതികം വേതനിപ്പിക്കുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.....
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന്  ഞാന്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ നമ്മുടെ മത-സാംസ്ക്കാരിക സംഘ്ടകളും നേതാക്കളും നിശബ്ദ്മായിരിക്കുന്നു ..
പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞാനു ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്........
ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ  ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.
നമ്മുടെ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ഒരു ഭാരതീയനെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്. 
അയതുകൊണ്ടൂ വരും തലമുറ നമ്മെ പുച്ചിക്കാതിരിക്കണമെന്ക്കില്‍ അദനിയുടെ വിചാരണ ഉടനെ പൂര്‍ത്തിയക്കാന്‍  നമ്മുടെ മത-സാംസ്ക്കാരിക സംഘ്ടകളും നേതാക്കളും ഭരണാധികാരികളും ശ്രമം നടത്തീയിരുന്നെങ്കില്‍   അ!...............സത്യം ജയിക്കുക തന്നെ ചെയ്യും! ........... പടച്ചതബുരാനു സ്തുതി..................

അഭിപ്രായങ്ങളൊന്നുമില്ല: